പാലത്തോൾ ശാന്തിയതോടിന് കയർ ഭൂവസ്ത്രമണിഞ്ഞു

ഏലംകുളം: ഗ്രാമപഞ്ചായത്ത് 14ാം വാർഡ് പാലത്തോൾ ശാന്തിയതോടിന് കയർ ഭൂവസ്ത്രമണിയൽ പ്രവർത്തനം നടത്തി. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിശ ഭൂവസ്ത്രമണിയൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.വി. സുഭദ്ര അധ്യക്ഷത വഹിച്ചു. ഭൂവസ്ത്രം വിരിക്കുന്നതിനുള്ള വിദഗ്ധ പരിശീലനം നൽകുന്നതിന് പൊതുമേഖല സ്ഥാപനമായ ഹോം മാറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ മോഹന​െൻറ നേതൃത്വത്തിലെത്തിയ സംഘം നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, അംഗങ്ങളായ സ്വപ്ന, വിജയലക്ഷ്മി, അനിത, കുടുംബശ്രീ ചെയർപേഴ്സൻ സുനിത, സുമയ്യ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.