'മട്ടാഞ്ചേരി' നിരോധിക്കണമെന്ന ഹരജി തള്ളി

കൊച്ചി: 'മട്ടാഞ്ചേരി' സിനിമ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. മട്ടാഞ്ചേരിയുടെ യഥാർഥ സംസ്കാരം മറച്ചുവെച്ചും വളച്ചൊടിച്ചും ഒരു നാടിനെ അപമാനിക്കുന്ന തരത്തിലാണ് സിനിമയെന്ന് ആരോപിച്ച് െകാച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡൻറ് ടി.എം. റിഫാസ് നൽകിയ ഹരജിയാണ് തള്ളിയത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയയുെടയും ഗുണ്ടസംഘങ്ങളുെടയും കേന്ദ്രമായാണ് സിനിമയിൽ ചിത്രീകരിച്ചതെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.