കൂട്ടധർണ നടത്തി

പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാർ കേന്ദ്ര കോൺഫെഡറേഷേൻറയും എഫ്.എസ്.ഇ.ടി.ഒയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ . കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. എം.എ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. വേണുഗോപാലൻ, ഇ. മുഹമ്മദ് ബഷീർ, പി.ആർ. പരമേശ്വരൻ, ജയശ്രീ, മോഹൻദാസ്, മനേഷ് എം. കൃഷ്ണ, ഐ. ഷാഹുൽ ഹമീദ്, വി. മുരുകൻ, ആർ. സാജൻ, ഉണ്ണികൃഷ്ണൻ ചാഴിയാട് എന്നിവർ സംസാരിച്ചു. ദേശി ഗോ സേവാകേന്ദ്രം ആരംഭിച്ചു ചിറ്റൂർ: പെരുമാട്ടി പഞ്ചായത്ത് ഗോശാലയുടെ നിയന്ത്രണത്തിലുള്ള ദേശി ഗോ സേവാകേന്ദ്രം കൊഴിഞ്ഞാമ്പാറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധുരി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കിഴക്കൻ മേഖലയിലെ സാമ്പത്തിക പുരോഗതി ലക്ഷ്യം െവച്ച് കെ. കൃഷ്ണൻകുട്ടി എം.എൽ.എ മുൻകൈ എടുത്ത പെരുമാട്ടി ഗോശാലയുടെ കീഴിലാണ് ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഗോശാലയാണ് പെരുമാട്ടിയിലേത്. എ.കെ. ബബിത, പി. ബാലചന്ദ്രൻ, കെ. ചെന്താമര, എം. സതീഷ്, എസ്. തനികാ ചലം, കൃഷി ഓഫിസർ വ്യാസ്, മൃഗഡോക്ടർ റെജി, ബ്ലോക്ക് മെംബർമാരായ എൻ.കെ. മണികുമാർ, എസ്. വിമോചിനി, ബെൻഷി ആസാദ്, പി. രാജമാണിക്കം, കെ. ഭാസ്കരനുണ്ണി, എസ്. ദേവസഹായം, വി. ഹക്കിം, പി. ശശികുമാർ, ടി. മയിൽസ്വാമി, അരുൺപ്രസാദ്, ഷാഹുൽ ഹമീദ്, ചിന്നപ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.