കോയമ്പത്തൂരിൽനിന്ന്​​ ജബൽപ്പൂരിലേക്ക്​ വേനൽക്കാല പ്രത്യേക ട്രെയിൻ സർവിസ്​

കോയമ്പത്തൂർ: കോയമ്പത്തൂരിൽനിന്ന് ജബൽപ്പൂരിലേക്ക് ഏപ്രിൽ മുതൽ ജൂൺ വരെ വേനൽക്കാല പ്രത്യേക ട്രെയിൻ സർവിസ് നടത്തുമെന്ന് തെന്നിന്ത്യൻ റെയിൽവേ അറിയിച്ചു. ഏപ്രിൽ ഒമ്പതിനും ജൂൺ നാലിനും ഇടക്കുള്ള തിങ്കളാഴ്ചകളിൽ രാത്രി 7.05ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 10.20ന് ജബൽപ്പൂരിൽ എത്തിച്ചേരും. ജൂൺ 11നും ജൂലൈ രണ്ടിനും ഇടക്കുള്ള തിങ്കളാഴ്ചകളിൽ രാത്രി ഏഴിന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് 12.45ന് ജബൽപ്പൂരിലെത്തിച്ചേരും. ജബൽപ്പൂരിൽനിന്ന് തിരിച്ച് ഏപ്രിൽ ഏഴിനും ജൂൺ രണ്ടിനും ഇടക്കുള്ള ശനിയാഴ്ചകളിൽ രാവിലെ 11ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ച 3.30ന് കോയമ്പത്തൂരിലെത്തും. ജൂൺ ഒമ്പതിനും ജൂൺ 30നും ഇടക്കുള്ള ശനിയാഴ്ചകളിൽ രാവിലെ 11ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിലെത്തും. പാലക്കാട്, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.