സി.എം. അബ്​ദുല്ല മൗലവിയുടെ കൊലപാതകം: പ്രതികളെ കണ്ടെത്തണം ^വി.എം. സുധീരൻ

സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം: പ്രതികളെ കണ്ടെത്തണം -വി.എം. സുധീരൻ തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ചെമ്പരിക്ക- മംഗലാപുരം ഖാദിയും സമസ്ത ഉപാധ്യക്ഷനുമായ സി.എം. അബ്ദുല്ല മൗലവിയുടെ കൊലയാളികളെ സമൂഹത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് വി.എം. സുധീരൻ. ആക്ഷൻ കൗൺസിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ധരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധർണയിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, പി.ബി. അബ്ദുൽ റസാക്ക്, സുഹൈബ് മൗലവി, സി.എച്ച്. കുഞ്ഞമ്പു, റഷീദ് ബീമാപള്ളി, വർക്കല രാജ്, ബുഖാരി മന്നാനി, സഹീർ മൗലവി, സഫീർ മന്നാനി, ആർ. അജയൻ, കരമന മാഹിൻ, സക്കീർ നേമം, മാഹിൻ അബൂബക്കർ, നിഷാം കണ്ടത്തിൽ, മേരി സുരേന്ദ്രനാഥ്, സാബിർ, ഹസൻ ആലങ്കോട്, അബ്ദുൽ ഖാദർ ചട്ടൻചാൽ, മുഹമ്മദ് റാഷി, അഷ്റഫ് ബീമാപ്പള്ളി, ഹസൻ മന്നാനി, എസ്.എ. ഷാജഹാൻ, സിയാദ് ഓച്ചിറ, അഹമ്മദ് അർഷാദി, ഷഹീൻ ഷാ, ഇ. അബ്ദുല്ലകുഞ്ഞ്, യൂനിസ് തളങ്കര, ഉബൈദുല്ല കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.