'പാരമ്പര്യ വൈദ്യന്മാർക്ക് എൽ.ത്രി ലൈസൻസ് പുതുക്കി നൽകണം'

തിരൂർ: സർക്കാർ നിർദേശപ്രകാരം രജിസ്ട്രേഷന് അപേക്ഷിച്ച മുഴുവൻ വൈദ്യന്മാർക്കും ചികിത്സാനുമതി നൽകണമെന്നും എൽ.ത്രി ലൈസൻസ് പുതുക്കി നൽകണമെന്നും അഖില കേരള പാരമ്പര്യവൈദ്യ ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ഷാജി വൈദ്യർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. ബീരാൻകുട്ടി ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രവൈദ്യർ, എം.പി. രാഘവൻ വൈദ്യർ, മമ്മുകുട്ടി ഗുരുക്കൾ, ഗോപി വൈദ്യർ, ടി.വി. മാധവൻ വൈദ്യർ, ഹരി ഗുരുക്കൾ, ചങ്ങമ്പള്ളി നൂരിശ ഗുരുക്കൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ബീരാൻകുട്ടി ഗുരുക്കൾ (പ്രസി.), കെ.എ. ചന്ദ്രൻ വൈദ്യർ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.