ജനസഭ സംഘടിപ്പിച്ചു

വളാഞ്ചേരി: നാഷനൽ കോഒാഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​െൻറ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ജനസഭ സംഘടിപ്പിച്ചു. വൈദ്യുതിനിയമം ഭേദഗതി ചെയ്ത് വൈദ്യുതിമേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ നയത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ മൂന്നിന് വൈദ്യുതി ജീവനക്കാർ നടത്തുന്ന പാർലമ​െൻറ് മാർച്ചി​െൻറ പ്രചാരണാർഥമാണ് ജനസഭ. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഡിവിഷൻ സെക്രട്ടറി സി.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി കെ. രവി വിഷയമവതരിപ്പിച്ചു. കെ.എം. ഫിറോസ് ബാബു, രഞ്ജിത്ത്, എൻ. മുരളി, ബാബു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കേന്ദ്രത്തിന് ശിലയിട്ടു കൽപകഞ്ചേരി: പറവന്നൂർ തൻവീറുൽ മുസ്ലിമീൻ സംഘം നിർമിക്കുന്ന വിദ്യാഭ്യാസ കേന്ദ്രത്തിന് ശിലയിട്ടു. പറവന്നൂർ പാറക്കല്ലിൽ നിർമിക്കുന്ന കേന്ദ്രത്തിൽ തുടക്കത്തിൽ അൽഫിത്വ്റ പ്രീ സ്കൂളും ഹിഫ്ള് കോളജുമാണ് തുടങ്ങുക. എ.പി. അബ്ദുസ്സുബ്ഹാൻബ്നു ശംസുദ്ദീൻ ശിലാസ്ഥാപനം നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ ടി.പി. സഗീറലിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ബാഖവി, പാറപ്പുറത്ത് ബാവ ഹാജി, എ. ഹംസ, കള്ളിയത്ത് കുഞ്ഞോൻ, വി. റഷീദ്, എം. കുഞ്ഞിമൊയ്തീൻ കുട്ടി, എ.കെ. മുജീബ്, കെ. ആലി ഹാജി, അടിയാട്ടിൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.