ബിരുദ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

പുതുപ്പരിയാരം (പാലക്കാട്): ബിരുദ വിദ്യാർഥിനിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കെണ്ടത്തി. പുതുപ്പരിയാരം കിഴക്കേവീട്ടിൽ മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൾ അശ്വതിയെയാണ് (19) തിങ്കളാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. ആലത്തൂർ എസ്.എൻ കോളജിൽ ബി.എസ്സി നാലാം സെമസ്റ്റർ വിദ്യാർഥിനിയാണ്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിൽ ചിലരുടെ പേരുകൾ ഉള്ളതായി സൂചനയുണ്ട്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടശേഷം മൃതദേഹം പുതുപ്പരിയാരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.