മെഡിക്കൽ ക്യാമ്പ്

മലപ്പുറം: ജീവിതശൈലി രോഗ നിയന്ത്രണത്തി​െൻറ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസി​െൻറ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി. 150ൽപരം ജീവനക്കാർ പങ്കെടുത്തു. ജില്ല നോഡൽ ഓഫിസർ ഡോ. കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി ഓഫിസർ ഹരിദാസ്, യു.കെ. കൃഷ്ണൻ, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.