കിഫ്​ബി ഫണ്ട്​ ഉപയോഗിച്ച്​ അഞ്ച്​ കുടിവെള്ള പദ്ധതികൾകൂടി

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനം. കുഞ്ഞിമംഗലം ചെറുതാഴം (കണ്ണൂർ - 44 കോടി രൂപ), മൂവാറ്റുപുഴ പൈങ്ങോട്ടൂർ (23 കോടി), കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തംപതി (29 കോടി), പെരുമാട്ടി, പട്ടണച്ചേരി, എലപ്പുള്ളി, നല്ലേപ്പള്ളി (25 കോടി), അമ്പലപ്പാറ (10 കോടി) എന്നിവയാണ് പദ്ധതികൾ. മറ്റ് തീരുമാനങ്ങൾ കൊച്ചി കപ്പൽനിർമാണശാലയിൽനിന്ന് മൂന്ന് മറൈൻ ആംബുലൻസുകൾ നിർമിച്ചുവാങ്ങാൻ തീരുമാനിച്ചു. ഇതിന് 18.24 കോടി രൂപ ചെലവ് വരും. ഓഖി ദുരന്തത്തി​െൻറ പശ്ചാത്തലത്തിലാണ് തീരുമാനം. ബി.പി.സി.എൽ, കൊച്ചി കപ്പൽനിർമാണശാല എന്നീ സ്ഥാപനങ്ങളുടെ സംഭാവനകൂടി ഉപയോഗിച്ചാണ് ആംബുലൻസുകൾ വാങ്ങുന്നത്. സംസ്ഥാന സർക്കാറി​െൻറയോ കേന്ദ്രസർക്കാറി​െൻറയോ പദ്ധതികൾക്കുവേണ്ടി രാഷ്ട്രപതിയുടെയോ ഗവർണറുടെയോ പേരിൽ എഴുതിനൽകുന്ന ദാനാധാരങ്ങൾക്ക് രജിസ്േട്രഷൻ ഫീസ് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് പ്രത്യേക നിയമനം നടത്തുന്നതിന് വ്യവസായ പരിശീലന വകുപ്പിൽ രണ്ട് എൽ.ഡി ടൈപ്പിസ്റ്റുമാരുടെയും തസ്തികകൾ സൂപ്പർന്യൂമററിയായി സൃഷ്ടിക്കും. അവധികഴിഞ്ഞ് വന്ന നവജോത് ഖോസയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ആയൂഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലയും അവർക്കുണ്ടാവും. അസാപ് സി.ഇ.ഒ ഡി. സജിത് ബാബുവിനെ സഹകരണ രജിസ്ട്രാർ ആയി നിയമിക്കും. നഗരകാര്യ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറിനെ അസാപ് സി.ഇ.ഒ ആയി മാറ്റിനിയമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.