മണ്ണട്ടാംപാറ അണക്കെട്ട് ഷട്ടർ പുനരുദ്ധാരണത്തിന് 48 ലക്ഷം

വള്ളിക്കുന്ന്: മണ്ണട്ടാംപാറ അണക്കെട്ട് ഷട്ടർ പുനരുദ്ധാരണത്തിനായി ഇറിഗേഷൻ വകുപ്പിൽനിന്ന് 48 ലക്ഷം രൂപയുടെ ഭരണ-സാങ്കേതിക അനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. ടെൻഡർ ചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. നേരേത്ത തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അണക്കെട്ടി​െൻറ ഷട്ടർ പുനരുദ്ധാരണ പ്രവൃത്തിക്ക് മുന്നോടിയായി സിവിൽ വർക്കിനായി 40 ലക്ഷം അനുവദിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30നാണ് അണക്കെട്ടി​െൻറ ഷട്ടർ തകർന്നുവീണത്. മണ്ഡലത്തിലെ 10ഓളം കുടിവെള്ള പദ്ധതികളുടെയും കാർഷിക ജലസേചന മാർഗവുമാണ് ഈ അണക്കെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.