ദേശീയപാത: കുറ്റിപ്പുറം വില്ലേജിൽ ലഭിക്കുക തുച്ഛ വിലയെന്ന്​ ആ​േക്ഷപം

കുറ്റിപ്പുറം: ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുേമ്പാൾ കുറ്റിപ്പുറം വില്ലേജിൽ ഭൂവുടമകൾക്ക് ലഭിക്കുക തുച്ഛ വിലയെന്ന് ആക്ഷേപം. അഞ്ച് വർഷത്തിനുള്ളിൽ കൂടിയ വിലക്ക് രേഖപ്പെടുത്തിയ അഞ്ച് ആധാരങ്ങളുടെ ശരാശരിയുടെ അനുമാനത്തിലാണ് വില നിർണയിക്കുന്നത്. കുറ്റിപ്പുറം വില്ലേജിൽ ദേശീയപാതയോരത്തെ പ്രമാണങ്ങളിൽ കാണിച്ച വില ആറിന് 2,30,000 രൂപയാണ് (1 ആർ 2.47 സ​െൻറ്). 2014 ൽ ഇവയുടെ 50 ശതമാനം വർധന വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വർധനവനുസരിച്ച് സ​െൻറിന് കാണിച്ച പരമാവധി വില 1,48,987 രൂപ മാത്രമാണ്. ഇവയുടെ ഇരട്ടി വരുമ്പോൾ പരമാവധി ലഭിക്കുന്ന തുക സ​െൻററിന് മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാകും. കെട്ടിടങ്ങളില്ലാത്ത സ്ഥലമുടമകൾക്ക് പാതയോരത്ത് ലഭിക്കുന്ന തുക വളരെ കുറവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർവേ നമ്പർ പ്രകാരം ഭൂമിയുടെ പ്രമാണങ്ങളിൽ കാണിച്ച വില ഇനിയും കുറയാൻ സാധ്യതയുണ്ട്. സർവേ നടപടികൾക്ക് പിന്നാലെ തിരൂർ താലൂക്കിൽ നിന്നുള്ള റവന്യൂ സംഘം ഓരോ സർവേ നമ്പറിലും നഷ്ടപ്പെടുന്ന കെട്ടിടങ്ങളുടെയും കാർഷിക ഉൽപന്നങ്ങളുടെയും കണക്കെടുക്കുന്നുണ്ട്. ഓരോ വില്ലേജുകളിലും സർവേ നമ്പറുകൾക്ക് അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച വില പ്രകാരമാണ് നഷ്ടപരിഹാരം നൽകുക. പള്ളികെട്ടിടവും ഭീഷണിയിലെന്ന്; ഇടവകാംഗങ്ങൾ പരാതി നൽകി കുറ്റിപ്പുറം: ആരാധനാലയങ്ങൾ സംരക്ഷിക്കാനാണ് നിലവിലെ റോഡിൽനിന്ന് മാറ്റി ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതെന്ന വാദം പൊളിയുന്നു. കുറ്റിപ്പുറത്ത് താമരശ്ശേരി സീറോ മലബാർ രൂപതയുടെ കീഴിലെ സ​െൻറ് ജോസഫ് പള്ളിയുടെ പ്രധാന കെട്ടിടം പൊളിച്ച് മാറ്റേണ്ടിവരുമെന്നും പരിഹാരം കാണണമെന്നും കാണിച്ച് പള്ളി ഇടവകാംഗങ്ങൾ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. 516/5 സർവേ നമ്പറിൽ നടുംവട്ടം വില്ലേജിൽ സ്ഥിതിചെയ്യുന്ന സ്ഥലം നേരത്തേ ഇറക്കിയ 3 എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്നില്ലെന്നും പള്ളിയുടെ എതിർവശത്ത് കെട്ടിടങ്ങളോ വീടുകളോ ഇല്ലാതെ നിരപ്പായി കിടക്കുന്ന സ്ഥലമുണ്ടെന്നിരിക്കെ പള്ളിയുടെ കെട്ടിടം പൊളിച്ച് മാറ്റേണ്ട നിലയിലാണ് സർവേ കല്ല് നാട്ടിയതെന്നുമാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.