കൊണ്ടോട്ടി നഗരസഭ വൈസ്​ ചെയർപേഴ്​സൺ തെരഞ്ഞെടുപ്പ്​ ഇന്ന്​

കൊണ്ടോട്ടി: നഗരസഭയിലെ വൈസ് െചയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 11നാണ് വോെട്ടടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ 31ാം വാർഡ് മേക്കാട് നിന്നുള്ള കൗൺസിലറായ പാലക്കൽ ഷറീനയും എൽ.ഡി.എഫ് സ്ഥാനാർഥിയായി 24ാം വാർഡ് എൻ.എച്ച് കോളനിയിൽ നിന്നുള്ള സി.പി.എം സ്വതന്ത്ര പി. ഗീതയും മത്സരിക്കും. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗിന് 18, കോൺഗ്രസിന് 11, സി.പി.എം-ഒമ്പത്, സി.പി.െഎ-ഒന്ന്, എസ്.ഡി.പി.െഎ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് ധാരണപ്രകാരം ആറ് മാസം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിനുമാണ്. ധാരണയുടെ അടിസ്ഥാനത്തിൽ ചെയർമാൻ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടിയാണ്. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസിലെ കെ. ആയിഷാബി നേരത്തെ രാജിവെച്ചിരുന്നു. മതേതര മുന്നണി സ്ഥാനാർഥിയായാണ് ഇവർ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസ് മതേതര മുന്നണി വിട്ടതോടെയാണ് യു.ഡി.എഫ് ഭരണം വന്നത്. നിലവിലുള്ള ചെയര്‍മാനും പുതിയ വൈസ് ചെയര്‍പേഴ്‌സണും ആഗസ്റ്റ് 30ന് രാജിവെക്കും. തുടര്‍ന്ന് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനം ഇരുപാർട്ടികളും പരസ്പരം കൈമാറും. ഉച്ചക്ക് ശേഷം സ്ഥിരംസമിതി അംഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.