തൃക്കലങ്ങോട് പഞ്ചായത്ത് ബജറ്റിന്​ അംഗീകാരം

തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. 29.29 കോടി രൂപ വരവും 28.60 കോടി ചെലവും 68.43 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് പാസാക്കിയത്. ഉൽപാദന മേഖലക്ക് 1.57 കോടി, ലൈഫ് മിഷന് നാലു കോടി, ആരോഗ്യമേഖലക്ക് 50 ലക്ഷം, വനിത-ശിശു വികസനത്തിന് രണ്ടു കോടി, വിദ്യാഭ്യാസ മേഖലക്ക് ഒരു കോടി, റോഡ് വികസനത്തിന് 1.70 കോടി, കരിക്കാട്, കാരക്കുന്ന് പകൽ വീടിനും കുന്നുംപുറം, ചെറാംകുത്ത്, എടക്കാട്, ചെറുവണ്ണൂര്‍ എന്നീ നാലു അംഗൻവാടികൾക്ക് കെട്ടിടമുണ്ടാക്കാനും ഫണ്ട് വകയിരുത്തി. ശുദ്ധജല വിതരണം, ശുചിത്വമാലിന്യം, ജല സംരക്ഷണം, പ്രവര്‍ത്തനങ്ങള്‍ക്ക് 70 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാരക്കുന്ന്-ഇളയൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം മഞ്ചേരി: കേന്ദ്ര സർക്കാർ പദ്ധതിയിൽ പൂർത്തിയാക്കുന്ന കാരക്കുന്ന്-ആമയൂർ-ഇളയൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. 5.54 കോടി രൂപയുടെ പദ്ധതിയിൽ തൃക്കലങ്ങോട്, കാവനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴു കി.മീ റോഡാണ് പുനർനിർമാണം നടത്തുക. എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിച്ചു. എം. ഉമ്മർ എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ, വി. സുധാകരൻ, പി. വാസുദേവൻ മാസ്റ്റർ, എം.പി. മരക്കാർ, എം. ഷൈജൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജുവൈരിയ, പി.കെ. മൈമൂന, മഞ്ജുഷ, വേണു പ്രാക്കുന്ന്, മജീദ് പാലക്കൽ, ഗഫൂർ ആമയൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.