വിവരാവകാശ നിയമം പാലിച്ചില്ല; അന്വേഷണത്തിന്​ ഉത്തരവ്​

മലപ്പുറം: വിവരാവകാശ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ്. എഴുത്തുകാരനും കോളമിസ്റ്റുമായിരുന്ന എം. റഷീദി​െൻറ മകൾ ജാസ്മിൻ കുഞ്ഞ് നൽകിയ പരാതിയിലാണ് നടപടി. മാതാപിതാക്കളുടെ പേരിൽ 2013ൽ നടന്ന ഭൂമിയിടപാടി​െൻറ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് 2017 ജനുവരി ഒന്നിന് പൊന്നാനി സബ് രജിസ്ട്രാർക്ക് നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടി ഇത് വിവരാവകാശ നിയമത്തി​െൻറ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു. എന്നാൽ, അപ്പീലിന് പോയപ്പോൾ 100 രൂപ അടച്ച് വീണ്ടും അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ ഇടപാടുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കി. എന്നാൽ, പരാതിക്കാരിക്ക് അറിയാവുന്ന ഭൂമിയിടപാട് ഇതിൽ രേഖപ്പെടുത്തിയതായി കണ്ടില്ല. തുടർന്ന് കമീഷന് വീണ്ടും പരാതി നൽകിയപ്പോൾ 2018 ജനുവരി ഒന്നിന് മലപ്പുറത്ത് സംസ്ഥാന കമീഷൻ വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കൽ നടത്തി. ഇതി​െൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. സ്വത്തിടപാടുകൾ വിവരാവകാശ നിയമത്തി​െൻറ പരിധിയിൽ വരുന്നതല്ലെന്ന മറുപടി ശരിയല്ലെന്നും പരാതിക്കാരിയിൽനിന്ന് വാങ്ങിയ 100 രൂപ തിരിച്ച് നൽകണമെന്നും കമീഷൻ ഉത്തരവിട്ടു. അവർ ആവശ്യപ്പെട്ട രേഖകൾ നൽകാൻ വിട്ടുപോയത് ഗുരുതര വീഴ്ചയാണെന്നും ഇൗ സാഹചര്യമുണ്ടായതെങ്ങനെ എന്ന് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ജില്ല രജിസ്ട്രാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.