പുഞ്ചക്കൊല്ലി അദാലത്ത് വൻ സുരക്ഷ വലയത്തിൽ

നിലമ്പൂർ: ജില്ല ജഡ്ജിയും മജിസ്ട്രേറ്റും ഉൾെപ്പടെ പങ്കെടുത്ത പുഞ്ചക്കൊല്ലി കോളനിയിൽ തിങ്കളാഴ്ച നടത്തിയ അദാലത്ത് വൻ സുരക്ഷ വലയത്തിൽ. മാവോവാദികളുടെ സാന്നിധ‍്യം ഒന്നിലധികം തവണ അറിയിച്ച കോളനിയിൽ ഇതേ കാരണത്താലാണ് വൻസുരക്ഷ സംവിധാനം ഒരുക്കിയത്. ആൻറി നക്സൽ വിരുദ്ധ ഫോയ്സും തണ്ടർബോൾഡി‍​െൻറയും സുരക്ഷ വലയത്തിലായിരുന്നു അദാലത്ത്. രാവിലെ ഏഴുമണിയോടെ തന്നെ വഴിക്കടവ് എസ്.ഐ അഭിലാഷി‍​െൻറ നേതൃത്വത്തിൽ സേന കോളനിയിലെത്തി സുരക്ഷ വലയം തീർത്തു. ഒമ്പത് മണിയോടെയെത്തിയ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനൊപ്പം എടക്കര സി.ഐ സുനിൽ പുളിക്കലും പത്ത് മണിയോടെയെത്തിയ ജില്ല ജഡ്ജിയുടെ കൂടെ നിലമ്പൂർ സി.ഐ ബിജുവുമെത്തി. വൈകീട്ട് മൂന്നരയോടെയാണ് അദാലത്ത് അവസാനിച്ചത്. അദാലത്ത് അവസാനിച്ച് ഉദ‍്യോഗസ്ഥർ മുഴുവനും മടങ്ങുന്നതുവരെ പൊലീസി‍​െൻറ സുരക്ഷ വലയമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.