പുഞ്ചക്കൊല്ലി കോളനിയിലെ അദാലത്ത്: തീർപ്പ് കൽപ്പിച്ചത് 200ഓളം അപേക്ഷകളിൽ

നിലമ്പൂർ: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിലമ്പൂർ ഉൾവനത്തിലെ പുഞ്ചക്കൊല്ലി കോളനിയിൽ നടത്തിയ അദാലത്തിൽ 200ഓളം അപേക്ഷകൾ തീർപ്പാക്കി. അളക്കൽ, പുഞ്ചക്കൊല്ലി കോളനികളിൽ നിന്നായി 242 പേർ അദാലത്തിലും മെഡിക്കൽ ക‍്യാമ്പിലുമായി പങ്കെടുത്തു. അളക്കൽ കോളനിയിൽ അധിവസിക്കുന്ന ചോലനായ്ക്ക കുടുംബങ്ങളെ വാഹനങ്ങളിലാണ് പുഞ്ചക്കൊല്ലി കോളനിയിൽ നടത്തിയ അദാലത്തിലേക്ക് എത്തിച്ചത്. ആൻറി നക്സൽ വിരുദ്ധ സ്ക്വാഡി‍​െൻറയും തണ്ടർബോൾട്ടി‍​െൻറയും കനത്ത സുരക്ഷ വലയത്തിലാണ് ജില്ല ജഡ്ജിയും നിലമ്പൂർ മജിസ്ട്രേറ്റും പങ്കെടുത്ത അദാലത്ത് നടത്തിയത്. ആരോഗ‍്യം, റവന‍്യൂ, വനം, എക്സൈസ്, ഫയർഫോഴ്സ്, പൊലീസ്, സാമൂഹ‍ികനീതി, സിവിൽ സപ്ലൈസ്, ഗ്രാമപഞ്ചായത്ത്, പട്ടികവർഗ വികസന വകുപ്പ്, പട്ടികവർഗ സർവിസ് സഹകരണ സംഘം, എംപ്ലോയ്മ​െൻറ്, മഹിള സമഖ‍്യ തുടങ്ങി 14 സർക്കാർ ഡിപ്പാർട് മ​െൻറുകളിലെ ഉദ‍്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു. കൂടാതെ അക്ഷയ സംരംഭകർ, ആശാവർക്കർമാർ, ക്ലബ് പ്രവർത്തകർ, സാമൂഹ‍ിക സന്നദ്ധ പ്രവർത്തകരും അദാലത്തിനെത്തിന് സാഹായികളായെത്തിയിരുന്നു. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലായി 98 കുടുംബങ്ങളാണുള്ളത്. മെഡിക്കൽ ക‍്യാമ്പിൽ 188 രോഗികൾ പരിശോധനക്കെത്തി. ഇതിൽ രണ്ടുപേർ കുഷ്ഠരോഗികളും രണ്ടുപേർ അർബുദ രോഗികളുമാണ്. 33പേർ തിമിര ബാധിതരാണ്. മൂന്ന് പേർക്ക് തൈറോഡ് കണ്ടെത്തിയിട്ടുണ്ട്. തിമിരബാധിതർക്ക് കണ്ണട ഉൾെപ്പടെയുള്ളവ നൽകും. മറ്റു രോഗികൾക്ക് സൗജന‍്യമരുന്നും അർബുദം, കുഷ്ഠം, ക്ഷയം രോഗികൾക്ക് എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട പെൻഷനും അനുവദിച്ചിട്ടുണ്ട്. റവന‍്യൂ വിഭാഗത്തിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് 53 അപേക്ഷകളാണ് ലഭിച്ചത്. ഒരുവരുമാന സർട്ടിഫിക്കറ്റും പുതിയതായി ഒരാൾക്ക് പെൻഷനും അനുവദിച്ചു. ഐ.ടി.ഡി.പി വിഭാഗത്തിൽ ലഭിച്ച 28 അപേക്ഷകർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകി. ഐ.ടി.ഡി.പിയുടെ ഗർഭിണികൾക്കുള്ള ജനനി ജന്മസുരക്ഷ പദ്ധതി പ്രകാരം നാലുപേർക്ക് മാസാന്ത പെൻഷൻ അനുവദിച്ചു. എംപ്ലോയ്മ​െൻറ് വിഭാഗത്തിൽ 34 അപേക്ഷകളാണ് ലഭിച്ചത്. നാല് അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. സിവിൽ സപ്ലൈസ് വിഭാഗത്തിൽ 28 അപേക്ഷകൾ ലഭിച്ചു. ഇതിൽ പത്തുപേർക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ചു. രണ്ട് കാർഡുകളിലെ തെറ്റുകൾ തിരുത്തി നൽകി. പഞ്ചായത്ത് വിഭാഗത്തിൽ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് 50 അപേക്ഷകളാണ് ലഭിച്ചത്. നഗരസഭയിൽനിന്നും മറ്റു പഞ്ചായത്തുകളിൽനിന്നും ലഭിക്കേണ്ടവയായതിനാൽ ബന്ധപ്പെട്ടവർക്കായി അപേക്ഷകൾ കൈമാറും. രണ്ടുപേർക്ക് പഞ്ചായത്ത് പുതുതായി പെൻഷൻ അനുവദിച്ചു. അദാലത്തിൽ മഞ്ചേരി പ്രിൻസിപ്പൽ ജില്ല സ്പെഷ‍ൽ ജഡ്ജി സുരേഷ്കുമാർ പോൾ, നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് സാബിർ ഇബ്രാഹിം, തഹസിൽദാർ പി.പി. ജയശങ്കർ, ഐ.ടി.ഡി.പി ഓഫിസർ ടി. ശ്രീകുമാരൻ, ഫയർഫോഴ്സ് ഓഫിസർ എം. അബ്ദുൽ ഗഫൂർ, വഴിക്കടവ് റേഞ്ച് ഓഫിസർ സമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, മലപ്പുറം വ‍്യൂമൺ സെൽ ഓഫിസർ ഷിർളറ്റ് മാണി, എപ്ലോയ്മ​െൻറ് ഓഫിസർ ജെ. ജ്യോതീഷ് കുമാർ, എക്സൈസ് ഇൻസ്പെക്ർ എസ്. രാജൻ ബാബു, ഐ.സി.ഡി.എസ് ഓഫിസർ കെ.പി. ശാന്ത, സിവിൽ സപ്ലൈസ് ഓഫിസർ വി.വി. സുനില, ഡോ. രേണുക, അക്ഷ‍യ ഡി.പി.എം കിരൺ എസ്. മേനോൻ, പഞ്ചായത്ത് സെക്രട്ടറി രവി ശങ്കർ, പഞ്ചായത്ത് ആരോഗ‍്യ-വിദ‍്യാഭ‍്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ്, പഞ്ചായത്ത് മെംബർ, ആശാ വളൻറിയർമാർ എന്നിവർ സംബന്ധിച്ചു. പടം: 4- ലീഗൽ സർവിസസ് അതോറിറ്റി പുഞ്ചക്കൊല്ലി കോളനിയിൽ നടത്തിയ അദാലത്തിൽ ജില്ല സ്പെഷ‍ൽ ജഡ്ജി സുരേഷ്കുമാർ പോൾ പരാതി കേൾക്കുന്നു പടം: 5- പുഞ്ചക്കൊല്ലി കോളനിയിലെ അദാലത്തിൽ പരിശോധന നടത്തുന്ന ആദിവാസി ബീരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.