കുറ്റിപ്പുറത്ത് പ്രവാസി സേവാകേന്ദ്രം തുറന്നു

കുറ്റിപ്പുറം: പ്രവാസികൾക്ക് ക്ഷേമപദ്ധതികൾക്കുള്ള അപേക്ഷകളും മാർഗനിർദേശങ്ങളും നൽകാനുള്ള പ്രവാസി സേവാകേന്ദ്രം കുറ്റിപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പ്രവാസി വെൽെഫയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ അപേക്ഷ സിസ്റ്റം സ്വിച്ച് ഓൺ കർമം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ടി.സി. ഷമീല നിർവഹിച്ചു. സി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സി.കെ. ജയകുമാർ, വി.കെ. രാജേന്ദ്രൻ, ചാഞ്ചാത്ത് മൊയ്തീൻ കുട്ടി, പി.ടി. മുസ്തഫ, സി.പി. റസാഖ് എന്നിവർ സംസാരിച്ചു. ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് പൊന്നാനി: ഇ.കെ. ഇമ്പിച്ചിബാവയുടെ ജന്മ ശതാബ്ദി വാർഷികത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.െഎ പൊന്നാനി നഗരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കുന്നു. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ പൊന്നാനി എം.ഇ.എസ് കോളജ് ഗ്രൗണ്ട് മൈതാനിയിലാണ് മത്സരം നടക്കുന്നത്. തീരദേശ മേഖലയിലെ 16 ടീമുകൾ മാറ്റുരക്കും. ഏപ്രിൽ എട്ടിന് മത്സരത്തി​െൻറ മുന്നോടിയായി നടക്കുന്ന പ്രദർശന മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുക്കും. സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ മത്സരം ഉദ്ഘാടനം ചെയ്യും. പച്ച ഗേൾസ് ഫാഷൻ ചന്തപ്പടിയും എഫ് 3 ജെൻസ് വെയർ ബിയ്യം പൊന്നാനിയുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ടി.കെ. മഷൂദ്, ബാബു പൂളക്കൽ, കെ. ഹസൈൻ, എസ്.കെ. മുസ്തഫ, ഒറ്റു സാദ്ദിഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.