ജനമോചനയാത്ര ഏപ്രിൽ ഏഴിന് ആരംഭിക്കും; തിരുവനന്തപുരത്ത് സമാപനം

കാസർകോട്: ഫാഷിസത്തിനും വർഗീയതക്കുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ നേതൃത്വത്തിൽ നടത്തുന്ന ജനമോചനയാത്ര ഏപ്രിൽ ഏഴിന് ചെർക്കളയിൽ ആരംഭിച്ച് 25ന് തിരുവനന്തപുരത്ത് സമാപിക്കും. ഏഴിന് ഉച്ചക്ക് മൂന്നിന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി യാത്ര ഉദ്ഘാടനംചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്നും എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സാഹിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തെരുവുനാടകം 'വാളല്ലെൻ സമരായുധം' എല്ലാ യോഗസ്ഥലങ്ങളിലും അരങ്ങേറും. എട്ടിന് യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. രാവിലെ പയ്യന്നൂരിലും വൈകീട്ട് കണ്ണൂർ ടൗണിലും സമ്മേളനം നടത്തും. വൈകീട്ട് നടക്കുന്ന യോഗത്തിൽ ഷുഹൈബി​െൻറ കുടുംബത്തിനുള്ള സഹായധനം എ.കെ. ആൻറണി കൈമാറും. ഒമ്പതിന് വയനാട്, 10ന് കോഴിക്കോട്, 11ന് മലപ്പുറം, 12ന് പാലക്കാട് ജില്ലകളിൽ യാത്രക്ക് സ്വീകരണം നൽകും. പിന്നീട് 17ന് തൃശൂരിൽ ആരംഭിക്കുന്ന യാത്ര 25ന് തിരുവനന്തപുരം ഗാന്ധിപാർക്ക് മൈതാനിയിൽ സമാപിക്കും. കോൺഗ്രസി​െൻറ ദേശീയ നേതാക്കളായ ഗുലാം നബി ആസാദ്, പി. ചിദംബരം തുടങ്ങിയവർ സംബന്ധിക്കും. യാത്രയോടനുബന്ധിച്ച് അക്രമരാഷ്ട്രീയത്തിനെതിരെ ഡിജിറ്റൽസമരം സംഘടിപ്പിക്കും. 'അക്രമത്തിനെതിെര അമ്മമനസ്സ്' എന്ന പേരിൽ നടത്തുന്ന സമരം ഏപ്രിൽ മൂന്നിന് എറണാകുളം ഗാന്ധി വനിത സ്മൃതിസംഗമത്തിൽ, കൊലചെയ്യപ്പെട്ട ഷുഹൈബി​െൻറ സഹോദരി ഷർമിള ഉദ്ഘാടനംചെയ്യും. നാലിന് കർഷകരുടെ പ്രശ്‌നങ്ങളുന്നയിച്ച് സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. രണ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷികവിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക വിലനിർണയ കമീഷനെ നിയമിക്കുക, റബർപാൽ ഇറക്കുമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്നും എം.എം. ഹസൻ അറിയിച്ചു. മഹിള കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് സുസ്മിത ദേവ് എം.പി സംബന്ധിക്കും. അക്രമരാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി മീഡിയ വിഭാഗം നിർമിച്ച ഹ്രസ്വചിത്രം യാത്രക്കിടെയുള്ള യോഗങ്ങളിൽ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.