അവധി ആഘോഷത്തിന് വിദ്യാർഥികള്‍ ഒരുക്കിയ വാദ്യമേളം പൊലീസ് പിടികൂടി

മങ്കട: പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടക്കുന്നത് ആഘോഷമാക്കാന്‍ മങ്കടയില്‍ സ്‌കൂള്‍ കുട്ടികളെത്തിയത് നാസിക് ഡോളുമായി. ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് മങ്കട ടൗണില്‍ നാസിക് ഡോള്‍ എത്തിച്ചത്. ഇന്നലെ രാവിലെ പരീക്ഷ കഴിഞ്ഞിറങ്ങിയ പ്ലസ് ടു വിദ്യാർഥികളാണ് രണ്ടുമണിയോടെ ആഘോഷം ആരംഭിച്ചത്. ശരീരമാകെ ചായം തേച്ച് മിനുക്കിയ വിദ്യാർഥികള്‍ ആഘോഷം അതിരുവിടുമെന്ന മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തില്‍ മങ്കട പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു. ടൗണില്‍ നിലയുറപ്പിച്ച എസ്.ഐ സുബൈറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാസിക് ഡോള്‍ കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ രക്ഷിതാക്കളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതിനുശേഷം വൈകീേട്ടാടെ വിട്ടയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.