സ്വർണവും പണവും കവർന്നു

മേലാറ്റൂർ: ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണവും 37,000 രൂപയും കവർന്നു. എടയാറ്റൂർ കാട്ടുചിറയിലെ ചാലിയത്തൊടി ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. അസുഖത്തെ തുടർന്ന് ഖദീജ ശനിയാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഡിസ്ചാർജായ ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. വീട്ടുകാരുടെ പരാതി പ്രകാരം മേലാറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.