കർഷക യോഗം

ശ്രീകൃഷ്ണപുരം: കേരള കർഷക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തെ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. സി.എൻ. ഷാജു ശങ്കർ അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ ഖാദർ, കെ. സുരേഷ്, യു. രാജഗോപാൽ, പി. സുബ്രഹ്മണ്യൻ, കെ. ശ്രീധരൻ, വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു. വയോജന സംഗമം ഒന്നിന് ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന സൗഖ്യം വയോജനക്ഷേമ പദ്ധതിയുടെ ഭാഗമായി വയോജന സംഗമം ഏപ്രിൽ ഒന്നിന് സാഹിത്യകരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. എളമ്പുലാശ്ശേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.