കാർ യാത്രിക​െൻറ മൂക്കിനിടിക്കൽ; കോട്ടക്കൽ എ.എസ്.ഐക്ക് സ്ഥലം മാറ്റം

കോട്ടക്കൽ: ഗവർണർ പി. സദാശിവത്തി​െൻറ വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കാർ യാത്രിക​െൻറ മൂക്കിനിടിച്ച സംഭവത്തിൽ കോട്ടക്കൽ എ.എസ്.ഐ ബെന്നിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊളുത്തുപറമ്പ് 'ശ്രുത്രിലയ'ത്തിലെ ജനാർദന​െൻറ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയൻ ക്യാമ്പിലേക്കാണ് മാറ്റം. എ.എസ്.ഐയെ ഇവിടെ മൂന്നുമാസം നിർബന്ധിത പരിശീലനത്തിനാണ് അയച്ചിരിക്കുന്നത്. ശനിയാഴ്ച കോട്ടക്കൽ നഗരമധ്യത്തിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.