മെഡിക്കൽ ടെക്​നീഷ്യന്മാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കും ^മന്ത്രി

മെഡിക്കൽ ടെക്നീഷ്യന്മാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കും -മന്ത്രി മലപ്പുറം: സ്വകാര്യ മെഡിക്കൽ ടെക്നീഷ്യന്മാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും പരിശീലന പദ്ധതികൾക്കും കുടുംബശ്രീയിൽ പരിഗണന നൽകുമെന്നും മന്ത്രി കെ.ടി. ജലീൽ. കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ.പി.എം.ടി.എ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈസൽ നന്നാട്ട് അധ്യക്ഷത വഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ. മുഹമ്മദലി, ഡോ. മുജീബ് റഹ്മാൻ, കെ. ബാബു, ശരീഫ് പാലോളി, ടി.എസ്.എൽ. നവാസ്, പി.എസ്. ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇബ്രാഹിം വെള്ളില (പ്രസി.), മൻസൂർ പാലോളി (സെക്ര.), രമേശ് കുമാർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.