മാധ്യമ പ്രവര്‍ത്തകനെതിരായ പൊലീസ് അക്രമം: പ്രസ് ഫോറം പ്രതിഷേധിച്ചു

എടവണ്ണ: വാര്‍ത്ത ശേഖരിക്കാനായി അരീക്കോട് പൊലീസ് സ്‌റ്റേഷനിലെത്തിയ സുപ്രഭാതം ലേഖകന്‍ എൻ.സി. ശരീഫ് കിഴിശ്ശേരിയെ മുന്‍വൈരാഗ്യംവെച്ച് പൊലീസ് ലോക്കപ്പിലിട്ട് മർദിച്ച സംഭവത്തില്‍ എടവണ്ണ പ്രസ്ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബു കുണ്ടോട്, മണി പത്തപ്പിരിയം, ഷാജഹാൻ മമ്പാട്, സൈലേഷ് നന്ദനം, ഉമർ എടവണ്ണ, സജി കോഴിപറമ്പ്, സി.എച്ച്. സുബൈർ, ടി.കെ. അജ്മൽ, ബഷീർ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.