ആരോഗ്യ ബോധവത്കരണ നടത്തം സംഘടിപ്പിച്ച് കാളികാവ് മോണിങ് വാക്കേഴ്‌സ്

കാളികാവ്: 'നടത്തം ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി കാളികാവ് മോണിങ് വാക്കേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ നടത്തം ശ്രദ്ധേയമായി. അസോസിേയഷ‍​െൻറ 150 അംഗങ്ങള്‍ക്ക് പുറമെ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും 'മലയോരം' വാട്സ്ആപ് ഗ്രൂപ് അംഗങ്ങളും നടത്തത്തിൽ പങ്കെടുത്തു. രാവിലെ കാളികാവ് അമ്പലക്കുന്ന് ഗ്രൗണ്ടില്‍നിന്ന് തുടങ്ങി കാളികാവ് അങ്ങാടിയിലൂടെ നടന്ന് ജങ്ഷനില്‍ സമാപിച്ചു. വി.പി. മുജീബ് മാസ്റ്റര്‍ ആരോഗ്യ സംരക്ഷണ സന്ദേശം നല്‍കി. പ്രസിഡൻറ് ചോലശ്ശേരി ഷറഫുദ്ദീൻ, സെക്രട്ടറി എറമ്പത്ത് കരീം, ഫൈസല്‍ കൊല്ലാരൻ, പി. അബ്ദുല്‍ ജബ്ബാര്‍, ഷൗക്കത്ത് അക്ഷയ, ജോഷി റാത്തപള്ളി എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.