ആനമറി^വെള്ളക്കട്ട^ബിർള റോഡിന് പതിറ്റാണ്ടുകൾക്ക് ശേഷം ശാപമോക്ഷം

ആനമറി-വെള്ളക്കട്ട-ബിർള റോഡിന് പതിറ്റാണ്ടുകൾക്ക് ശേഷം ശാപമോക്ഷം നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലെ ആനമറി-വെള്ളക്കട്ട-ബിർള റോഡിന് പതിറ്റാണ്ടുകൾക്ക് ശേഷം ശാപമോക്ഷം. വനംവകുപ്പി‍​െൻറ അനുമതി ലഭിക്കാതിരുന്നതിനാൽ റോഡ് തകർന്ന നിലയിലായിരുന്നു. നാട്ടുകാരുടെ നിരന്തരമായ മുറവിളിക്കൊടുവിൽ വനം വകുപ്പ് എൻ.ഒ.സി നൽകുകയായിരുന്നു. മുമ്പ് അഞ്ചോളം സ്വകാര‍്യ ബസുകൾ സർവിസ് നടത്തിയിരുന്ന റോഡാണിത്. വെള്ളക്കട്ടയിലെ ബിർളയുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴിക്കടവ് പഞ്ചായത്തിലെ ഏറ്റവും പഴക്കംെചന്ന റോഡാണിത്. ബിർള ക്വാർട്ടേഴ്സ് ഉപേക്ഷിച്ച് മടങ്ങിയതോടെ റോഡ് വഴിയുള്ള ഗതാഗതം കുറഞ്ഞു. തകർന്ന റോഡ് നന്നാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തുമായിരുന്നെങ്കിലും വനം വകുപ്പി‍​െൻറ അനുമതി ലഭിക്കാത്തതിനാൽ ഫണ്ട് ലാപ്സായി പോവുകയാണ് പതിവ്. ബ്ലോക്ക് പഞ്ചായത്തി‍​െൻറ അഞ്ചുലക്ഷം രൂപ മുടക്കിയാണ് റോഡ് പണി നടത്തിയത്. റോഡി‍​െൻറ ഇരുഭാഗങ്ങളിൽനിന്നുമായി 225 മീറ്റർ ദൈർഘ‍്യത്തിലാണ് ടാറിങ് പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ടി. ഉഷ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി. ഹക്കീം, പുന്നപ്പാല അസീസ് എന്ന കുഞ്ഞാപ്പ, പി. മനോജ് കുമാർ, കെ. കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.