മുസ്​ലിം ലീഗ് ഡിജിറ്റൽ ഓഫിസ് നാടിന് സമർപ്പിച്ചു

രാമപുരം: വിവിധ സേവനങ്ങൾക്കായി ഉപകാരപ്പെടുന്ന തരത്തിൽ പാതിരമണ്ണ ഗ്ലോബൽ കെ.എം.സി.സിയുടെ സഹകരണത്തോടെ നവീകരിച്ച ഡിജിറ്റൽ മുസ്ലിം ലീഗ് ഓഫിസ് മണ്ഡലം പ്രസിഡൻറ് പാലോളി മുഹമ്മദാലി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.പി. സാദിഖലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ, പ്രസിഡൻറ് ഷാഹുൽ ഹമീദ്, വാർഡ് മെംബർ സുദീപ്, മുൻ മെംബർമാരായ കെ.പി. കുഞ്ഞാപ്പ, അബൂബക്കർ മാസ്റ്റർ, കെ.എം.സി.സി നേതാക്കളായ പേങ്ങാട്ട് അസീസ്, ബാപ്പു പനങ്ങാങ്ങര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.