പി.എം. ഹനീഫി​െൻറ ഓര്‍മയില്‍ 'ഹോപ്​' യാഥാർഥ്യമായി

പെരിന്തല്‍മണ്ണ: മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹനീഫ് സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ എംപവര്‍മ​െൻറി​െൻറ (ഹോപ്) ലോഞ്ചിങ് നടത്തി. ടൗണ്‍ ഹാളില്‍ യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി.കെ. സുബൈർ ലോഞ്ചിങ് നിർവഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് നഹാസ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. നൗഷാദലി, ട്രഷറര്‍ കെ.പി. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരിക്കെ മരിച്ച പി.എം. ഹനീഫി​െൻറ ജീവിത ലക്ഷ്യ പൂര്‍ത്തീകരണമാണ് ഹോപ് ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഒന്നാം സെഷനില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച താമരത്ത് ഹംസു, നാലകത്ത് മുഹമ്മദ് അന്‍ഫല്‍, ഉമ്മര്‍ വാഴത്തൊടി, എ.ഡി. ഹംസത്തലി, എം.ടി. മുഹമ്മദ് ശാഫി എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സലീം കുരുവമ്പലം, സിദ്ദീഖ് വാഫി, കെ. അലി അക്ബര്‍, സി. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടാം സെഷനില്‍ ഗ്രെയ്‌സ് മുജീബ് റഹ്മാന്‍ മാസ്റ്റർ ക്ലാസെടുത്തു. എസ്. അമീന്‍, സക്കീർ ഹുസൈന്‍ കുന്നപ്പള്ളി, ഉണ്ണീന്‍കുട്ടി ചോലക്കല്‍, ഉസ്മാന്‍ താമരത്ത്, പുളിക്കല്‍ നൗഷാദ്, ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.