ഗവർണർക്ക്​ സുരക്ഷയൊരുക്കുന്നതിനിടെ യാത്രക്കാരന്​ പൊലീസ്​ മർദനം

കോട്ടക്കൽ: ഗവർണർ ജസ്റ്റിസ് പി. സദാശിവത്തി​െൻറ വാഹനത്തിന് സുരക്ഷയൊരുക്കുന്നതിനിടെ യാത്രക്കാരന് നേരെ കോട്ടക്കൽ പൊലീസി​െൻറ പരാക്രമം. മൂക്കിന് മർദനമേറ്റ കൊളത്തൂപറമ്പ് സ്വദേശിയായ മുൻ െറയിൽവേ സ്റ്റേഷൻ ഓഫിസർ കെ. ജനാർദനനെ (69) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തേകാലോടെ നഗരമധ്യത്തിലാണ് സംഭവം. പ്രകോപനമില്ലാതെ യാത്രക്കാരനെ പൊലീസ് മർദിച്ചെന്നാണ് നാട്ടുകാരുടെ പരാതി. മലപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഗവർണർക്ക് എ.എസ്.ഐ ബെന്നിയുടെ നേതൃത്വത്തിലാണ് കോട്ടക്കലിൽ സുരക്ഷ ഒരുക്കിയത്. പൈലറ്റ് വാഹനത്തി​െൻറ സൈറൺ കേട്ടതോടെ ജനാർദനൻ ഒാടിച്ചിരുന്ന കാർ വശമൊതുക്കി നിർത്തി. ഗവർണറുടേതടക്കമുള്ള വാഹനങ്ങൾ കടന്നു പോയതോടെ കാറെടുക്കാനുള്ള ശ്രമം പൊലീസ് തടയുകയും എ.എസ്.ഐ മൂക്കിന് ഇടിക്കുകയും ചെയ്തെന്ന് ജനാർദനൻ പറഞ്ഞു. അതേസമയം, ഇയാൾ വാഹനം റോഡിലേക്ക് എടുക്കാൻ ശ്രമിച്ചത് തടയുക മാത്രമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്റ്റിയറിങ് തിരിക്കുന്നതിനിടെ കൈ തട്ടിയതാണെന്നും മർദിച്ചിട്ടില്ലെന്നുമാണ് അവരുടെ വിശദീകരണം. സംഭവത്തിൽ എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകാനാണ് ജനാർദന​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.