സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്​ 11 പേർക്ക് പരിക്ക്​

പെരിന്തൽമണ്ണ: താഴെ പൂപ്പലത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തിന് പെരിന്തൽമണ്ണയിൽനിന്ന് പട്ടിക്കാട് ഭാഗത്തേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ ബസിന് മുന്നിലേക്ക് ദിശതെറ്റി കയറി വന്ന വാഹനത്തിൽ തട്ടാതിരിക്കാൻ ഡ്രൈവർ ബ്രേക്കിട്ടപ്പോഴാണ് ബസുകൾ കുട്ടിയിടിച്ചത്. പരിക്കേറ്റ സേലം വില്ലുപുരം ചിന്നശാല വെങ്കിടേഷ് (35), ആലിപ്പറമ്പ് ആലങ്ങാട്ടിൽ രമണി (57), ആനമങ്ങാട് ചെറിയങ്ങോട്ടിൽ ഗീത (46), ആനമങ്ങാട് ഭാഗപരണ ബേബി (37), വാഴേങ്കട തെക്കേതിൽ നീലി (51), താഴേക്കോട് പാലോളി മറിയ (40), അരക്കുപറമ്പ് പാതാരി സീനത്ത് (31), താഴേക്കോട് ചേരിയിൽ പ്രീത (39), പെരിന്തൽമണ്ണ കല്ലിങ്ങൽ ഹുസൈൻ (28), ആലിപ്പറമ്പ് ആലിങ്കൽ രമണി (57), താഴേക്കോട് ജാനകി (50) എന്നിവരെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അപകടത്തിൽ പട്ടാമ്പിയിൽ ബസ് തട്ടി പട്ടാമ്പി തേക്കുംകര വളപ്പിൽ മൊയ്തീൻകുട്ടി (63), പട്ടാമ്പിയിൽ ഓട്ടോ മറിഞ്ഞ് ശങ്കരമംഗലം പൂത്തേടത്ത് രമേഷ് ബാബു (26) എന്നിവരെയും കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് 8.13 കോടിയുടെ പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം പെരിന്തൽമണ്ണ: ബ്ലോക്ക്‌ പഞ്ചായത്തി​െൻറ 8.13 കോടി രൂപയുടെ പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. ഭവന പദ്ധതിക്ക് 1.63 കോടി, ഉൽപാദന മേഖലയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 1.95 കോടി, റോഡ്‌ ഇനത്തില്‍ 1.63 കോടി, ശുചിത്വം-മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് 43 ലക്ഷം, വനിതകളുടെ ഉന്നമനത്തിന് 66 ലക്ഷം, ഭിന്നശേഷിക്കാരായ ആളുകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 33 ലക്ഷം, വയോജനങ്ങള്‍ക്കായി 33 ലക്ഷത്തി​െൻറ പദ്ധതിയും അംഗീകരിച്ചു. പട്ടികജാതി കോളനികളുടെ ശാക്തീകരണം, കുടിവെള്ള സൗകര്യം, ജനറല്‍ സേവന മേഖലയില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്, ശോചനീയമായ വിവിധ അംഗന്‍വാടികളുടെ പുനർ നിര്‍മാണം, തുടര്‍സാക്ഷരത പ്രവര്‍ത്തനങ്ങൾ എന്നിവക്കായി 2.93 കോടി രൂപയും പട്ടികജാതി കോളനികളുടെ ചെറിയ റോഡുകളും മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 63 ലക്ഷം രൂപയും മെയിൻറന്‍സ് ഗ്രാൻറായി 64 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.