നെല്ലായ പഞ്ചായത്ത് പ്രതിപക്ഷ പ്രമേയം; സി.പി.എം മുൻ പ്രസിഡൻറിനോട് വിശദീകരണം തേടി

ചെര്‍പ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നീക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രമേയം പാസായ വിഷയത്തിൽ മുൻ പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എൻ. ജനാർദനനോട് വിശദീകരണം നൽകാൻ ശനിയാഴ്ച കൂടിയ സി.പി.എം ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ജനാർദനൻ പങ്കെടുത്തില്ല. തിങ്കളാഴ്ച അഞ്ചിന് മുമ്പ് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച ചേർന്ന ബജറ്റ് ബോർഡ് യോഗത്തിൽ ജനാർദനൻ പങ്കെടുത്തിരുന്നുവെങ്കിലും ഉച്ചക്കുശേഷം പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന സെക്രട്ടറി പത്മജ തോമസിനെ തസ്തികയിൽനിന്ന് മാറ്റണമെന്ന പ്രമേയ ചർച്ച യോഗത്തിൽനിന്ന് ജനാർദനൻ വിട്ടുനിന്നിരുന്നു. പ്രമേയം പാസായത് സി.പി.എം നേതൃത്വം നൽകുന്ന ഭരണമുന്നണിയെ പ്രതിസന്ധിയാക്കി. ഇതാണ് വിശദീകരണം ചോദിക്കാൻ ഇടയാക്കിയത്. തൃപ്തികരമെല്ലങ്കിൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തലോ സസ്പെൻഷനോ ആണ് നടപടി. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ഒന്നാം വാർഡ് അംഗം സി.പി.എം സ്വതന്ത്രയോട് രാജിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഭരണമല്ല അച്ചടക്കമാണ് പ്രധാന ഘടകമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.