കൂട്ടിലങ്ങാടി മികച്ച ജൈവ കാർഷിക പഞ്ചായത്ത്​

മലപ്പുറം: കൃഷിവകുപ്പി​െൻറ 2017-18 വർഷത്തെ ജൈവ കാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച ജൈവ കാർഷിക പഞ്ചായത്തായി കൂട്ടിലങ്ങാടിയെ തെരഞ്ഞെടുത്തു. പഞ്ചായത്തിൽ കഴിഞ്ഞവർഷം കൂടുതൽ ഫണ്ട് മാറ്റിവെച്ചത് കൃഷിമേഖലക്കാണ്. ജൈവരീതിയിൽ 23,000 വാഴക്കന്നുകൾ, കുട്ടിക്കുരുമുളക് തൈ, നെൽവിത്തുകൾ എന്നിവ വിതരണം ചെയ്യുകയും ജൈവ പച്ചക്കറി ചെയ്യുന്നവർക്ക് കൂലിചെലവ് നൽകുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. ഈ തുക ജൈവ കാർഷിക പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് കൃഷി ഓഫിസർ രംജിതയും പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹ്‌റാബിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.