അടുത്തവർഷം മുതൽ വലിയ ബില്ലുകൾ ഘട്ടങ്ങളായി നൽകണം

മഞ്ചേരി: അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ പദ്ധതികൾ ഏറ്റെടുക്കുമ്പോൾ പൂർത്തീകരിക്കുന്ന ഭാഗത്തിന് അപ്പപ്പോൾ ബില്ലു നൽകുന്ന പാർട്ട് ബില്ലിങ് സംവിധാനം അവലംബിക്കാൻ നിർദേശം. സാമ്പത്തിക വർഷത്തി‍​െൻറ അവസാന ഘട്ടത്തിൽ ട്രഷറിയിൽ ബില്ലുകൾ ഒന്നിച്ചെത്തുന്നത് മൂലമുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാനാണിത്. പാർട്ട് ബില്ല് നൽകുമ്പോൾ ശേഷിക്കുന്ന ഭാഗം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. അസി. എൻജിനീയർ മുതൽ മുകളിലോട്ടുള്ള എൻജിനീയറിങ് വിഭാഗത്തിലുള്ളവരുടെ വാർഷിക വിലയിരുത്തൽ ഫോമിൽ പാർട്ട് ബില്ലുകൾ സമർപ്പിച്ചതി‍​െൻറ വിശദാംശങ്ങളും ചേർക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.