ക്ഷയരോഗ ദിനാചരണം

പോത്തുകല്‍: പോത്തുകല്ലില്‍ സംഘടിപ്പിച്ച ലോക വേറിട്ടതായി. ചടങ്ങിെനത്തിയവര്‍ കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചാണ് ദിനാചരണത്തില്‍ പങ്കുച്ചേര്‍ന്നത്. പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പഞ്ചായത്തിലെ വിവിധ ക്ലബുകള്‍, ഓട്ടോ, ടാക്സി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ദിനാചരണം. ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ജോണ്‍ കാന്‍വാസില്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പോത്തുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ.കെ. മോനിഷ് സന്ദേശം നല്‍കി. ടി.സി. തോമസ് മാസ്റ്റര്‍, ജോഷി തോമസ്, നാസര്‍ സ്രാമ്പിക്കല്‍, കെ.ടി. റെനീഷ്, ചെറിയാപ്പു, ബെന്നി തോമസ്, കെ. സിജു എന്നിവര്‍ സംസാരിച്ചു. വേദിയില്‍ സ്ഥാപിച്ച വലിയ ബാനറില്‍ ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ക്ഷയരോഗ സന്ദേശങ്ങള്‍ എഴുതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.