ദേശീയപാത അലൈൻമെൻറ്: എ.ആർ നഗറിൽ നാട്ടുകാർ വീണ്ടും പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

തിരൂരങ്ങാടി: ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ദേശീയപാത വികസനത്തിനുള്ള പുതിയ അലൈൻമ​െൻറ് ജനവാസ കേന്ദ്രത്തിലൂടെയാക്കിയതിൽ നാട്ടുകാർ എ.ആർ നഗർ പഞ്ചായത്ത് ഓഫിസ് വീണ്ടും ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 200ലേറെ ആളുകൾ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനെത്തിയിരുന്നു. ഓഫിസിലെത്തിയ ജീവനക്കാരെയും ജനപ്രതിനിധികളടക്കം ആരെയും സമരക്കാർ അകത്തേക്ക് കടത്തിവിട്ടില്ല. ഓഫിസി​െൻറ പ്രവർത്തനം തടസ്സപ്പെട്ടതോടെ ശനിയാഴ്ച നടത്താൻ നിശ്ചയിച്ച ബോർഡ് യോഗവും നടത്താനായില്ല. സമരത്തിനിടെ പഞ്ചായത്ത് അംഗം രാഷ്ട്രീയ പരാമർശം നടത്തിയത് ബഹളത്തിനിടയാക്കി. പ്രസംഗത്തിനിടെ അലൈൻമ​െൻറ് വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ അംഗമാണ് പരാമർശം നടത്തിയത്. ഇതോടെ സമരക്കാർ ഇയാൾക്കെതിരെ തിരിഞ്ഞു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞതോടെ രംഗം ശാന്തമാകുകയായിരുന്നു. സി.പി.എമ്മി​െൻറ പലരും സമരത്തിൽനിന്ന് വിട്ടുനിന്നെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് പ്രകടനം നടത്തി. സ്ഥലം എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദർ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്ന് ശഠിച്ച സമരക്കാർ വൈകീട്ട് നാലരയോടെയാണ് പിരിഞ്ഞത്. വൈകീട്ട് എം.എൽ.എ അരീത്തോട് പ്രദേശം സന്ദർശിച്ചു. എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഹൈവേ അതോറിറ്റിയടക്കമുള്ളവർക്ക് പരാതി നൽകാനും സമരം ശക്തിപ്പെടുത്താനുമാണ് തീരുമാനം. അരീത്തോട് മുതൽ വലിയപറമ്പ് വരെയുള്ള ഭാഗങ്ങളിൽ നിലവിലെ പാതയിൽ സ്ഥലമുണ്ടായിട്ടും ജനവാസകേന്ദ്രത്തിലൂടെയാണ് അലൈൻമ​െൻറ് തയാറാക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കുപ്പേരി സുബൈദ, കള്ളിയത്ത് റുഖിയ, നഫീസ ടീച്ചർ, കെ.പി. സമീർ, സി.കെ. നൗഫൽ, എം.പി. മുസ്തഫ, സി.എച്ച്. അൻവർ, പി. വാസു, റിയാസ് കല്ലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.