കുത്തിയിരിപ്പ് സമരം

വെളിയങ്കോട്: 100 ദിവസത്തിൽ കൂടുതലായി മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കുടിവെള്ളം ലഭിക്കാത്തതിന് ഉടൻ പരിഹാരം കാണുക, 30 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള മെയിൻ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെളിയങ്കോട്-പുറങ്ങ് പൗരസമിതി പൊന്നാനി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കേരള റിട്ട. ടീച്ചേഴ്സ് സ്റ്റേറ്റ് വർക്കിങ് പ്രസിഡൻറ് കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂസുഫ് ഷാജി അധ്യക്ഷത വഹിച്ചു. നസറുദ്ദീൻ, സിദ്ദീഖ് പഴഞ്ഞി, സുബി വന്നേരി, കെ.പി. അബൂബക്കർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കെ.സി. ശ്രീനിവാസൻ സ്വാഗതവും മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.