'വയോമിത്രം' പദ്ധതി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: കേരള സാമൂഹിക സുരക്ഷ മിഷൻ പരപ്പനങ്ങാടി നഗരസഭ 'വയോമിത്രം' പദ്ധതി ഉദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ അധ്യക്ഷയായി. എസ്.സി വിദ്യാർഥികൾക്ക് ലാപ്ടോപ്, വിദ്യാലയങ്ങൾക്ക് ഫർണിച്ചർ, ലൈബ്രറി പുസ്തക വിതരണവും എം.എൽ.എ നിർവഹിച്ചു. വൈസ് ചെയർമാൻ എച്ച്. ഹനീഫ, കോഓഡിനേറ്റർ ഫൈസൽ, സ്ഥിരംസമിതി അധ്യക്ഷരായ പി.ഒ. റസിയ സലാം, എ. ഉസ്മാൻ, ഭവ്യരാജ്, എം. ഉസ്മാൻ, എം.സി. നസീമ, കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, സെയ്തലവി കടവത്ത്, പി.വി. തുളസീദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. അബ്ദുറഹ്മാൻ കുട്ടി, പി.ഒ. സലാം, കെ.കെ. ജയചന്ദ്രൻ, പി. ജഗന്നിവാസൻ, ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.