'മദ്യനയം: പൊന്നാനി മണ്ഡലത്തിൽ ബാറുകൾ തുറക്കാതിരിക്കാൻ സ്പീക്കർ ഇടപെടണം'

ചങ്ങരംകുളം: യു.ഡി.എഫ് സർക്കാരി​െൻറ കാലത്ത് അനുമതി നിഷേധിച്ച പൊന്നാനി മണ്ഡലത്തിലെ ബാറുകൾ തുറക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായി പോരാടാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തയാറാകണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡൻറ് ജനറൽ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. മദ്യനയത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡൻറ് അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, പി.പി.ഉമ്മർ, അഡ്വ. വി.ഐ.എം. അശ്റഫ്, വി.വി. ഹമീദ്, ഇ.പി. ഏനു, എം.കെ. അൻവർ, ഇ. നൂറുദ്ദീൻ, എ.വി. അഹമ്മദ്, എം. മൊയ്തീൻ ബാവ, പി.പി. യൂസഫലി, സി.എം. യൂസഫ്, സുഹ്റ മമ്പാട്, പി.എം.കെ. കാഞ്ഞിയൂർ, വി. മുഹമ്മദുണ്ണി ഹാജി, എം.എ. ഹസീബ്, സുബൈർ ചെറവല്ലൂർ, ബഷീർ കക്കിടിക്കൽ, കാട്ടിൽ അശ്റഫ്, കെ.വി.എ. കാദർ, യു. മുനീബ്, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു. ജലസംരക്ഷണ പദ്ധതികൾ യുവജന ക്ലബുകൾ ഏറ്റെടുക്കണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചങ്ങരംകുളം: മലപ്പുറം നെഹ്‌റു യുവകേന്ദ്രയും എറവറാംകുന്ന് സാംസ്കാരിക വേദിയും സംയുക്തമായി അയൽപക്ക യുവ പാർലമ​െൻറ് സംഘടിപ്പിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന കൊടും വരൾച്ചയെ നേരിടാൻ ഗ്രാമപ്രദേശങ്ങളിൽനിന്നാണ് ജലസംരക്ഷണ പരിപാടികൾക്ക് തുടക്കം കുറിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജിത സുനിൽ അധ്യക്ഷത വഹിച്ചു. ലഹരി വർജന സമൂഹം എന്ന വിഷയത്തിൽ എക്സൈസ് ഓഫിസർ കെ. ജാഫർ ക്ലാസെടുത്തു. വരാനിരിക്കുന്ന വരൾച്ചയും ജലസംരക്ഷണ പ്രാധാന്യവും എന്ന വിഷയത്തിൽ ആസൂത്രണ സമിതി അംഗം പി.കെ. അബദുല്ലക്കുട്ടി ക്ലാസെടുത്തു. പി.പി. യൂസഫലി, ഷാനവാസ് വട്ടത്തൂർ, അംബിക ടീച്ചർ, പി.വി. പ്രദീപ്, എൻ.ജെ. ജുനൈദ് സംസാരിച്ചു. സുഹൈർ എറവറാംകുന്ന് സ്വാഗതം പറഞ്ഞു. മുറ്റെത്താെരു മുറം പയർ പദ്ധതി ചങ്ങരംകുളം: നന്നംമുക്ക് ദൃശ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും മഹാത്മ കെയറി​െൻറയും നേതൃത്വത്തിൽ മുറ്റത്ത് ഒരു മുറം പയർ പദ്ധതിക്ക് തുടക്കമാകുന്നു. വീടുകളിൽ പച്ചക്കറി കൃഷി തിരികെ കൊണ്ടുവരുന്നതോടൊപ്പം ജൈവകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആയിരം വീടുകൾക്ക് പയർ വിത്ത് വിതരണവും ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്കരണ ലഘുലേഖ വിതരണവും വീടുകളിലെത്തിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി. അബ്ദുല്ല, എം.എ. അബ്ദുൽകലാം, വി.എം. ബാബു, എം.വൈ ഹംസ, പി.കെ. ബാവ, എ.കെ. അബ്ദുൽ റഹ്മാൻ, റഷീദ്, മിറാഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.