'കെ.എസ്.ആർ.ടി.സി സർവിസ് അനുവദിക്കണം'

വേങ്ങര: കോട്ടക്കൽ പട്ടണത്തിൽനിന്ന് വേങ്ങര വഴി കരിപ്പൂർ എയർപോർട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം പറപ്പൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഏരിയ സെക്രട്ടറി കണ്ണേത്ത് കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ആലങ്ങാടൻ അധ്യക്ഷത വഹിച്ചു. പി. മൂസാൻ, പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൂസാൻ പൂളക്കുണ്ടൻ (പ്രസി.), കെ. ദാമോദരൻ, പി. മൂസ്സക്കുട്ടി (വൈസ് പ്രസി.), സിദ്ദീഖ് പറമ്പാടൻ (സെക്ര.), അബ്ദുൽ അസീസ് തൂമ്പത്ത്, ബാലകൃഷ്ണൻ കുറിഞ്ഞിക്കാട്ടിൽ (ജോ. സെക്ര.), കരീം കാവുങ്ങൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.