യൂത്ത്‌ ലീഗ്‌ പ്രതിരോധ വലയം

തേഞ്ഞിപ്പലം: ഫാറൂഖ്‌ കോളജ്‌ അധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസെടുത്തതിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേളാരിയിൽ പ്രതിരോധ വലയം തീർത്തു. മതപഠന ക്ലാസിലെ പ്രഭാഷണത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ കേസെടുത്ത പിണറായി പൊലീസി​െൻറ നടപടി പ്രതിഷേധാർഹവും ഇരട്ടത്താപ്പുമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. പരിപാടിയിൽ സി. അസീസ്‌, പി.കെ. നവാസ്‌, ഷമീർ കടലുണ്ടി, സവാദ്‌ കള്ളിയിൽ, പി. ജൈസൽ, പി.എ. സത്താർ, മുജീബ്‌ ആത്രപ്പിൽ, സി. ജൈസൽ മുസ്തഫ പള്ളിക്കൽ, കെ.ടി. ജാഫർ, പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.