പദ്ധതി നിർവഹണത്തില്‍ ഒന്നാമതായി വീണ്ടും പെരുമ്പടപ്പ് ബ്ലോക്ക്​ പഞ്ചായത്ത്

പെരുമ്പടപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി പദ്ധതി നിര്‍വഹണത്തില്‍ നൂറ് ശതമാനം തുക ചെലവഴിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്താണ് പെരുമ്പടപ്പ്. 2017-18 വാര്‍ഷിക പദ്ധതിയില്‍ വനിതക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 37 ലക്ഷം രൂപയും കുട്ടികളുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയും വയോജനങ്ങളുടെ ക്ഷേമത്തിനായി 13 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗത്തി​െൻറ ഉന്നമനത്തിന് 16 ലക്ഷം രൂപയും പാലിയേറ്റിവ് രംഗത്ത് ആറുലക്ഷം രൂപയും കുടിവെള്ള പദ്ധതിക്ക് 40 ലക്ഷം രൂപയും ഗ്രാമീണ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയും ഉൾെപ്പടെ 3.19 കോടി രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളത്. സമയബന്ധിതമായി ജനക്ഷേമ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ ആസൂത്രണ ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞത് ബ്ലോക്ക് പഞ്ചായത്തി‍​െൻറ കൂട്ടായ്മയുടെ കൂടി വിജയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.