റേഷൻ കടകൾ നാളെ പ്രവർത്തിക്കില്ല

തിരൂർ: റേഷൻ കടകളിൽ മെഷീൻ ബിൽ സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകുന്നതുകൊണ്ട് തിങ്കളാഴ്ച തിരൂർ താലൂക്ക് പരിധിയിൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വഖഫ് ഭൂമിയിൽനിന്ന് തേക്ക് മുറിച്ചുകടത്തിയതായി പരാതി വെളിയങ്കോട് : വെളിയങ്കോട് ഉമർഖാസി ജാറത്തിന് കീഴിലെ സംസ്ഥാന വഖഫ് ബോർഡ് നിയന്ത്രത്തിലുള്ള ഭൂമിയിൽനിന്ന് തേക്ക് മരം മുറിച്ചുകടത്തിയതായി പരാതി. സംസ്ഥാന വഖഫ് ബോർഡ് എക്സി. ഓഫിസറാണ് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. വെളിയങ്കോട് ജുമുഅത്ത് പള്ളിയുടെ എതിർവശമുള്ള സ്വകാര്യ വിദ്യാലയം പ്രവർത്തിക്കുന്ന വഖഫ് ഭൂമിയിൽ നിന്നാണ് ബോർഡ് അറിയാതെ സ്കൂൾ മാനേജ്‌മ​െൻറി​െൻറ അറിവോടെ തേക്ക് മരം മുറിച്ചുമാറ്റിയത്. മുറിച്ചുമാറ്റിയ തേക്ക് വെളിയങ്കോട്ടെ സ്വകാര്യ മരമില്ലിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, അപകടാവസ്ഥയിലായ മരം വിദ്യാർഥികൾക്ക് ഭീഷണിയായപ്പോഴാണ് മുറിച്ചുമാറ്റിയതെന്നും വഖഫ് ബോർഡിന് കത്തുനൽകിയിരുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.