ചോക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്: ഉൽപാദന മേഖലക്ക് ഊന്നൽ

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡൻറ് സി.എം. ഹമീദലി അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 16,23,15,513 രൂപ വരവും 16,8 ,56,678 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 14,58,835 രൂപ നീക്കിയിരിപ്പുണ്ട്. ഉല്‍പാദന മേഖലക്ക് 95,3,580 രൂപയും സേവന മേഖലക്ക് 4,21, 02,598 രൂപയും പശ്ചാത്തല മേഖലക്ക് 2,22,00,000 രൂപയുമാണ് ചെലവഴിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സത്യകുമാരന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.