വാർഷിക പദ്ധതി: മുസ്​ലിം ലീഗ് അംഗങ്ങളുടെ ആരോപണം അവാസ്തവം ^പ്രസിഡൻറ്

വാർഷിക പദ്ധതി: മുസ്ലിം ലീഗ് അംഗങ്ങളുടെ ആരോപണം അവാസ്തവം -പ്രസിഡൻറ് കരുവാരകുണ്ട്: വാർഷിക പദ്ധതി ഫണ്ട് വിനിയോഗത്തിൽ തങ്ങളെ അവഗണിച്ചെന്ന ലീഗ് ആരോപണം അവാസ്തവമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഒരു കോടി പത്ത് ലക്ഷം രൂപയുടെ പദ്ധതികളാണുള്ളത്. ഇതിൽ 90 ശതമാനവും ലീഗ് വാർഡുകളിലേക്കാണ് നൽകിയത്. റോഡിനത്തിൽ 1.37 കോടിയുണ്ട്. ഇതിൽ 60 ലക്ഷവും ലീഗ് അംഗങ്ങൾക്കാണ് നീക്കിവെച്ചത്. ലീഗ് വാർഡായ കിഴേക്കത്തലയിലേക്ക് മാത്രം 37 ലക്ഷം നൽകിയിട്ടും ലീഗ് അംഗങ്ങൾ ആരോപണമുന്നയിക്കുന്നത് ഖേദകരമാണ്. ലീഗ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി കൂടിയാലോചനകൾ പോലുമില്ലാതെയാണ് പദ്ധതികൾ തയാറാക്കിയിരുന്നത്. ജില്ല പഞ്ചായത്തിൽനിന്ന് കിട്ടിയ 40 ലക്ഷം ലീഗ് വാർഡുകളിൽ മാത്രമാണ് അവർ ചെലവഴിച്ചത്. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ലീഗ് നേതാക്കളാണ് മറുപടി പറയേണ്ടതെന്നും വരും വർഷങ്ങളിൽ ടെൻഡറുകൾ കൂടുതൽ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മുതൽ പദ്ധതി നടത്തിപ്പ് കർശനമാക്കും. ക്രമക്കേടുകൾ അനുവദിക്കില്ല. കെട്ടിടങ്ങളുടെ ടെൻഡർ കഴിഞ്ഞ ശേഷമേ റോഡുകളുടേത് നടത്തൂ. റോഡുകളിൽതന്നെ ആദ്യം ടാറിങ് റോഡുകളുടെ ടെൻഡറാണ് വിളിക്കുകയെന്നും പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് സി.കെ. ബിജിന, അംഗങ്ങളായ എം. മുരളി, ദീപ ടീച്ചർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.