അനുമോദിച്ചു

മേലാറ്റൂർ: സ്‌പെഷൽ ഒളിമ്പിക് ഭാരത് കായിക മത്സരത്തിൽ ജില്ല തലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിച്ച മേലാറ്റൂർ റഹ്മ സ്‌പെഷൽ സ്കൂളിലെ വിദ്യാർഥികളെ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി . മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് വി.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന മീഡിയ വിങ് കൺവീനർ വി. റഷീദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ബി. മുസ്സമ്മിൽ ഖാൻ, കെ.വി. യൂസുഫ് ഹാജി, ശിഹാബ് കട്ടിലശ്ശേരി, പി.കെ. സക്കരിയ്യ, ടി.ടി. യാസീൻ, പി. സമീജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക അനിത സ്വാഗതവും അഞ്ജലി നന്ദിയും പറഞ്ഞു. എം.എസ്.എഫ് ഭാരവാഹികളായ പി.കെ. റാസി, കെ.പി. ശാഫി, എം.എ. സൽമാൻ, എം.കെ. ജുനൈദ്, ഷാജഹാൻ വേങ്ങൂർ, ഒ.വി. ജുനൈദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.