ലോക്സഭ തെരഞ്ഞെടുപ്പ്​: പാലക്കാട്ട്​ കോൺഗ്രസിൽ ചർച്ച തുടങ്ങി

മണ്ഡലം ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കരുതെന്ന് ഡി.സി.സി പാലക്കാട്: അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് പാലക്കാട്ട് കോൺഗ്രസ് ഒരുക്കം തുടങ്ങി. ഇത്തവണ പാലക്കാട് മണ്ഡലം ഘടക കക്ഷികൾക്ക് വിട്ടുകൊടുക്കരുതെന്ന് ഡി.സി.സി കെ.പി.സി.സിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാലക്കാട് ചേർന്ന യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, സി. ചന്ദ്രന്‍, സി.പി. മുഹമ്മദ്, കെ.എ. ചന്ദ്രന്‍, എ. രാമസ്വാമി, പി.വി. രാജേഷ്, കെ.എസ്.ബി.എ. തങ്ങള്‍, ടി.വൈ. ശിഹാബുദ്ദീന്‍, രാജേശ്വരി, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു. ജനതാദള്‍ മുന്നണി വിട്ട സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന് ജില്ല നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.