ട്രെയിൻ യാത്രക്കിടെ വനിത മജിസ്​ട്രേറ്റിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

കോയമ്പത്തൂർ: ട്രെയിൻ യാത്രക്കിടെ വനിത മജിസ്ട്രേറ്റിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. െഎ.ടി കമ്പനി ജീവനക്കാരനായ പാളയംകോട്ട സ്വദേശി രാജഗോപാലാണ് (30) പ്രതി. ചെന്നൈ എഗ്മോർ-സേലം എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന താമ്പരം ജില്ല മുനിസിപ്പൽ കോടതി മജിസ്ട്രേറ്റാണ് ഇതുമായി ബന്ധപ്പെട്ട് സേലം റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.