തട്ടകമുണർന്നു; തിരുമാന്ധാംകുന്ന്​ പൂരത്തിന്​ ഇന്ന്​ തുടക്കം

പെരിന്തൽമണ്ണ: വള്ളുവനാടിന് നിറക്കാഴ്ചയേകി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസത്തെ പൂരാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. ആദ്യദിനമായ ശനിയാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ സരോജിനി നങ്ങ്യാരമ്മ നങ്ങ്യാർകൂത്ത് അവതരിപ്പിക്കും. തുടർന്ന് കൂത്ത് പുറപ്പാടിനും പന്തീരടിപൂജക്കും ശേഷം ആദ്യ ആറാട്ടിനുള്ള എഴുന്നള്ളത്ത് (പൂരം പുറപ്പാട്) രാവിലെ പത്തിന് നടക്കും. പതിനൊന്നിന് പഞ്ചാരിമേളത്തോടെ കൊട്ടിക്കയറ്റം ആരംഭിക്കും. രണ്ടാം ആറാട്ടിനുള്ള കൊട്ടിയിറക്കം രാത്രി 9.30നാണ്. ആറാട്ട് കടവിൽ തൃത്താല ശങ്കരകൃഷ്ണൻ തായമ്പക ഒരുക്കും. പാണ്ടിമേളത്തോടെയുള്ള െകാട്ടിക്കയറ്റം രാത്രി 11ന് നടക്കും. ഇത്തവണയും നിബന്ധനകൾക്ക് വിധേയമായി വെടിക്കെട്ട് നടത്താൻ ക്ഷേത്രകമ്മിറ്റിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പൂരാഘോഷ വരവറിയിച്ചുള്ള പൂതംകളി വെള്ളിയാഴ്ച അങ്ങാടിപ്പുറത്തും പരിസരങ്ങളിലുമുള്ള വീടുകളിലെത്തി. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫിസർ സി.സി. ദിനേശ് പൂരാഘോഷ ചടങ്ങുകൾക്ക് മേൽേനാട്ടം വഹിക്കും. പൂരത്തിൽ ഇന്ന് നങ്ങ്യാർകൂത്ത് 8.00, കൂത്ത് പുറപ്പാട് 8.30, പന്തീരടിപൂജ 9.00, പൂരം പുറപ്പാട് 10.00, കൊട്ടിക്കയറ്റം 11.00, ഒാട്ടന്തുള്ളൽ 4.00, നാഗസ്വരം 5.30, ഡബിൾ തായമ്പക 7.00, കൊട്ടിയിറക്കം 9.30, പാണ്ടിമേളത്തോടെ കൊട്ടിക്കയറ്റം രാത്രി 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.