യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നതായി പരാതി

വളാഞ്ചേരി: . പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി എരമത്ത് വീട്ടില്‍ ഹരിദാസനാണ് (35) ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വളാഞ്ചേരിയില്‍നിന്ന് തൃശൂരിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഹരിദാസനെ രണ്ടുപേർ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നതായാണ് പരാതി. ചുണ്ടിലും കാലിലും പുറത്തും മുറിവേറ്റു. ഓടിക്കൂടിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ത‍​െൻറ പോക്കറ്റിലുണ്ടായിരുന്ന 16,000 രൂപ അക്രമിസംഘം കവര്‍ന്നെന്ന് ഹരിദാസന്‍ പറയുന്നു. കുത്തിപ്പരിക്കേല്‍പ്പിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വളാഞ്ചേരിയില്‍ രാത്രികളില്‍ യാത്രക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വർധിച്ചുവരികയാണ്. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.